June 21, 2024

അഴിമതി തെളിയിക്കുവാൻ വെല്ലുവിളിക്കുന്നു- മുള്ളൻകൊല്ലി പഞ്ചായത്ത്

0
Img 20240528 194149

പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണം അഴിമതിയിൽ നിറഞ്ഞതെന്നും, വികസന മുരടിപ്പാണെന്നും ആരോപിച്ച് സി.പി.എം. നടത്തുന്ന സമരാഭാസം ജനങ്ങൾ തിരിച്ചറിയുമെന്ന് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സി.പി.എം. ഭരിക്കുന്ന സംസ്ഥാന സർക്കാർ തങ്ങളുടെ ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ അഴിമതി തെളിയിക്കുവാൻ വെല്ലുവിളിക്കുന്നു. 2023 – 24 സാമ്പത്തിക വർഷത്തിൽ ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാർ അനുവദിക്കേണ്ട തുക എട്ടുകോടി 87 ലക്ഷത്തി 34,600 രൂപയാണ്.

എന്നാൽ സാമ്പത്തിക വർഷത്തിൽ സർക്കാരിൽ നിന്ന് ആകെ ലഭിച്ചത് ആറു കോടി 73 ലക്ഷത്തി എഴുപത്തിയേഴായിരത്തി മുന്നൂറ്റി അമ്പത്തിയൊന്ന് രൂപയാണ്. ബഡ്ജറ്റ് പ്രകാരം സർക്കാരിൽ നിന്ന് രണ്ടുകോടി 13 ലക്ഷത്തി അമ്പത്തിയേഴായിരത്തി ഇരുനൂറ്റി നാല്പതു രൂപ കൂടെ ലഭിക്കേണ്ടതുണ്ട്. നാളിതുവരെയായി ബഡ്ജറ്റിൽ കുറവ് വന്ന തുക അനുവദിച്ച് തന്നിട്ടില്ല. സർക്കാരിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് 495100706 രൂപ ഭരണസമിതി ഇതുവരെ ചിലവഴിച്ചിട്ടുണ്ട്.

സാധാരണഗതിയിൽ ഡിസംബർ മാസത്തിൽ ലഭിക്കേണ്ട പ്ലാൻ ഫണ്ടിന്റെ മൂന്നാം ഗഡു കിട്ടിയത് 2024 മാർച്ച് 22നാണ് .പഞ്ചായത്ത് ട്രഷറിയിൽ സമർപ്പിച്ച 1:45 കോടി രൂപയുടെ ബിൽ നാളിതുവരെയായി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടില്ല. എന്നിട്ടും ലഭിച്ച തുകയുടെ 72% പദ്ധതി പൂർത്തീകരിക്കാൻ പഞ്ചായത്തിന് സാധിച്ചു.

സാമ്പത്തിക വർഷം അവസാനിച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ട് പോലും മെയിന്റനൻസ് ഗ്രാന്റിന്റെ മൂന്നാമത്തെ ഗഡു സർക്കാർ അനുവദിച്ച നൽകിയില്ല. സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകകൾ യഥാസമയം ലഭിക്കാത്തത് മൂലമാണ് പഞ്ചായത്തിലെ വിവിധ പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കാതെ വന്നത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ കാർഷിക വിളകളെ പരിപോഷിപ്പിക്കുന്നതിനായി സീതാമൗണ്ടിൽ സംസ്ഥാന സർക്കാർ തുടങ്ങിവച്ച പച്ച തേങ്ങ സംഭരണം ഒരു കിലോ പച്ചത്തേങ്ങ പോലും സംഭരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് ഉണ്ടായത്.

കർണാടക അതിർത്തി പങ്കിടുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ വന്യ മൃഗശല്യം അതിരൂക്ഷമായിട്ടും സംസ്ഥാന സർക്കാരിലേക്ക് ഇതു സംബന്ധിച്ച ഗ്രാമപഞ്ചായത്ത് നിരവധി പദ്ധതികൾ സമർപ്പിച്ചെങ്കിലും പ്രതിരോധ സംവിധാനത്തിനായി ഒറ്റ പൈസ പോലും സംസ്ഥാന സർക്കാർ അനുവദിച്ച തന്നില്ല. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും തുക വകയുരുത്തി മേടിച്ച ഒരേക്കർ സ്ഥലവും പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന പള്ളി അനുവദിച്ച നൽകിയ ഒരേക്കർ കൂടി -രണ്ടേക്കർ സ്ഥലത്ത് കെ.എസ്.ആർ.ടി.സി ബസ് യാത്ര ചിലവഴിച്ചാണ് ബസ് സ്റ്റാൻഡ് നിർമ്മിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല.

ഐസി ബാലകൃഷ്ണൻ എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ബസ് യാർഡ് കോൺക്രീറ്റ് ചെയ്തത് .സംസ്ഥാനത്ത് ആകമാനം മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി എം സി എഫ് സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയതിനെത്തുടർന്ന് എം സി എഫ് സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി 75 ലക്ഷം രൂപ വകയിരുത്തി.

പഞ്ചായത്ത് എംസിഎഫ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചപ്പോൾ ഇടതുപക്ഷ മെമ്പർ കൂടിയായ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ എംസിഎഫ് നിർമ്മാണ പ്രവർത്തികൾ തടഞ്ഞു. ഇതിനടുത്തുള്ള ഒരു ക്വാറി ഉടമയെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു സിപിഎം മെമ്പറുടെ ഈ സമരാഭാസം. ഈ പ്രതിഷേധംമൂലം പഞ്ചായത്തിന് മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കുവാൻ സാധിച്ചില്ല.

പഞ്ചായത്ത് വകയിരുത്തിയ 75 ലക്ഷം രൂപ 2025 വരെ ഉള്ളതിനാൽ പഞ്ചായത്തിന് തുകകൾ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. വയനാട് ജില്ലയിൽ ഏറ്റവും അധികം വരൾച്ച അനുഭവിക്കുന്ന മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ഈ വർഷം കടുത്ത വരൾച്ചയും കൃഷിനാശവും ഉണ്ടായപ്പോൾ ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിലേക്ക് പഞ്ചായത്തു ഭരണസമിതി നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നതിനോ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനോ – എന്തിനേറെ കുടിവെള്ളം എത്തിക്കുന്നതിന് പോലുമുള്ള ഫണ്ട് അനുവദിക്കുക ഉണ്ടായിട്ടില്ല.

പഞ്ചായത്ത് ഭരണസമിതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സി.പി.എമ്മിന്റെയും സഹചാരികളുടെയും യഥാർത്ഥ മുഖം തുറന്നു കാണിക്കുന്നതിനായി പഞ്ചായത്തിലെ ഓരോ വാർഡ് തോറും വിശദീകരണ യോഗങ്ങൾ യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തും. ഇതിനോടനുബന്ധിച്ച് പഞ്ചായത്തിൽ വാഹന പ്രചാരണ ജാഥയും നടത്തുമെന്നും ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയൻ, വൈസ് പ്രസിഡന്റ് മോളി സജി ആകാന്തിരിയിൽ , ഷിനു കച്ചിറയിൽ, പി. കെ. ജോസ്, ഷിനോജ് മാപ്പിളശ്ശേരി, ഷൈജു പഞ്ഞിത്തോപ്പിൽ, ജിസ്ര മുനീർ,ലില്ലി തങ്കച്ചൻ, പുഷ്പവല്ലി നാരായണൻ, ഇ കെ രഘു വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *