രാഹുലിനെതിരെ ആനി രാജ; വയനാട്ടുകാരോടുള്ള അനീതി, രാഷ്ട്രീയധാർമികതയ്ക്ക് ചേരാത്ത പ്രവൃത്തി
കോഴിക്കോട്: വയനാടിനെ ഒഴിവാക്കി റായ് ബറേലി മണ്ഡലത്തെ നിലനിർത്താനുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ. നേതാവ് ആനി രാജ. വയനാറ്റിൽ 3,64,422 വോട്ടുകൾക്കാണ് രാഹുൽ ആനി രാജയെ പരാജയപ്പെടുത്തിയത്.
രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുവെന്ന കാര്യം തുടക്കത്തിലേ മണ്ഡലത്തിലുള്ളവരോട് പറയണമായിരുന്നു. വയനാട്ടിൽ ഇനി എന്തെന്ന് കോൺഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ ജനങ്ങളോടുള്ള അനീതി ആണിതെന്നും ആനി രാജ. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു ആനി രാജ.
രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്ത പ്രവർത്തിയാണിതെന്നും ആനി രാജ വിമർശിച്ചു. ഇന്ന് നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയിൽ, രണ്ട് മണ്ഡലത്തിൽ മത്സരിക്കാം എന്നുണ്ട്. ഇത് വേണോ വേണ്ടയോ എന്നതൊക്കെ ചർച്ച ചെയ്യേണ്ട കാര്യമാണെന്നും അവർ പറഞ്ഞു. വയനാട്ടിൽ തിരഞ്ഞെടുപ്പ് അവലോകനം നടക്കുന്നതേ ഉള്ളൂ. ഉപതിരഞ്ഞെടുപ്പ് ചർച്ചയായില്ല. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടിയും മുന്നണിയും തീരുമാനിക്കുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.
Leave a Reply