December 11, 2024

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു 

0
Img 20240609 Wa00732

മണിപ്പൂർ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ജിരിബാം മേഖലയിൽ എഴുപതോളം വീടുകൾക്ക് തീയിട്ടു. 250 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. രണ്ട് പൊലീസ് ഔട്ട്‌പോസ്റ്റുകളും ഒരു ഫോറസ്റ്റ് ഓഫീസിനും അക്രമികൾ തീയിട്ടിട്ടുണ്ട്. അതേസമയം കലാപം നടന്ന ജിരിബാം ജില്ലയിലെ പൊലീസ് സുപ്രണ്ടിനെ സസ്പെൻഡ് ചെയ്തു.

 

സംഘർഷം രൂക്ഷമായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി 70ലധികം വരുന്ന സംസ്ഥാന പൊലീസ് കമാൻഡോകളുടെ ഒരു സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. അതിനിടെ ജിരിബാമിലെ പ്രദേശങ്ങളിൽ നിന്ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 239ഓളം മെയ്തെയ് വിഭാഗം ആളുകളെ വെള്ളിയാഴ്ച ഒഴിപ്പിച്ചു.ഇവരെ ജില്ലയിലെ തന്നെ ഒരു മൾട്ടി ‌സ്പോർട്‌സ് കോംപ്ലക്സ്‌സിൽ പുതുതായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ലാംതായ് ഖുനു, ദിബോംഗ് മുനു, നുങ്കാൽ, ബെഗ്ര ഗ്രാമങ്ങളിലെ 70ലധികം വീടുകൾക്കാണ് അക്രമികൾ തീവെച്ചത്.

 

ഗ്രാമവാസികളിൽ ഒരാൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ജിരിബാം മേഖലയിൽ കലാപം പൊട്ടിപുറപ്പെട്ടത്. രാവിലെ തന്റെ കൃഷിയിടത്തിലേക്ക് പോയ 59 കാരനായ ശരത്‌കുമാർ സിങിനെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തല വെട്ടിമാറ്റിയ നിലയിലാണ് ഇയാളെ കാണപ്പെട്ടതെന്ന റിപ്പോർട്ടുകളും ഉണ്ട് മെയ്, മുസ്ല‌ിംകൾ, നാഗാസ്, കൂക്കി, മണിപ്പൂരുകാരല്ലാത്തവർ എന്നിവർ ഉൾപ്പെടെ വിവധ വിഭഗത്തിൽപ്പെവർ താമസിക്കുന്ന മേഖലയാണ് ജിരിബാം. കഴിഞ്ഞ വർഷം മെയ് മുതൽ മണിപ്പുരിനെ അശാന്തമാക്കിയ വംശീയ കലാപം ജിരിബാം മേഖലയെ ബാധിച്ചിട്ടില്ലായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *