കൊളഗപ്പാറയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
ബത്തേരി : ദേശീയപാത 766ൽ കൊളഗപ്പാറയ്ക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. സുൽത്താൻ ബത്തേരി മാക്കുറ്റി സ്വദേശി ഫിനു (27)നാണ് പരുക്കേറ്റത്. യുവാവിനെ ബത്തേ രിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.





Leave a Reply