ഗ്രന്ഥശാല വായനപക്ഷാചരണവും വിജയികൾക്ക് അനുമോദനവും നടത്തി
കുറുമ്പാലക്കോട്ട: ഗ്രന്ഥശാല വായനപക്ഷാചരണവും എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദന ചടങ്ങും നടത്തി. കുറുമ്പാലക്കോട്ട ഒന്നാം വാർഡ് മെമ്പർ ഇ കെ വസന്ത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് പ്രീന മുരളീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുറുമ്പാലക്കോട്ട രണ്ടാം വാർഡ് മെമ്പർ അനുപമ വിപിൻ, കോട്ടത്തറ പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി ചെയർമാൻ വി എൻ ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഉദയഭാനു, ട്രഷറർ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Leave a Reply