സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി
പുൽപ്പള്ളി : ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കുത്തൊഴുക്കിൽ നഷ്ടപ്പെട്ട് പോയ വായന എന്ന അറിവിൻ്റെ മഹാ ശേഖരത്തെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സത്പ്രവർത്തിയെ പ്രോത്സാഹിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനായി ചെറ്റപ്പാലം പുലരി ഗ്രാമശ്രീ സ്വാശ്രയസംഘം ചെറ്റപ്പാലം സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ലൈബ്രറിയിലേക്ക് 85 പുസ്തകങ്ങൾ നൽകി.സ്കൂൾ മാനേജിംഗ് സെക്രട്ടറി പി.പി. റെജി പുസ്തകങ്ങൾ ഏറ്റുവാങ്ങി. സംഘം പ്രസിഡൻ്റ് ജോസ് അയ്യനാം പറമ്പിൽ സെകട്ടറി വിജയകുമാർ കവലകര നേതൃത്വം നൽകി.
Leave a Reply