ജോര്‍ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യത്തിന്റെ സൂവര്‍ണ ജൂബിലി ആഘോഷിച്ചു
മീനങ്ങാടി : യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ ജോര്‍ജ് മനയത്ത് കോര്‍എപ്പിസ്‌കോപായുടെ പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം മീനങ്ങാടി കത്തിഡ്രലില്‍ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാദര്‍ ബിജുമോന്‍ കര്‍ലോട്ട്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. വന്ദ്യ കിഴക്കേക്കര ഗീവര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പ, വൈദീക സെക്രട്ടറി ഫാദര്‍ ബേസില്‍ കരനിലത്ത്, ട്രസ്റ്റി കുര്യാച്ചന്‍ നെടുങ്ങോട്ടുകുടി, സെക്രട്ടറി കെ.ജെ.ജോണ്‍സണ്‍ കൊഴാലില്‍ എന്നിവര്‍ പ്രസംഗിച്ചു. വന്ദ്യ മനയത്ത് കോര്‍ എപ്പിസ്‌കോപ്പ മറുപടി പ്രസംഗം നടത്തി. ഫാദര്‍ റെജി പോള്‍ ചവര്‍പ്പനാല്‍, ഫാദര്‍ ബേസില്‍ വട്ടപ്പറമ്പില്‍, ഫാദര്‍ സോജന്‍ വാണാക്കുടി, ജോസ് ചക്കാലക്കല്‍, ഇ.പി.ബേബി ഇലവുംകുടി, ഏലിയാസ് ഞണ്ടുകുളത്തില്‍, ജോഷി മാമുട്ടത്തില്‍, റ്റി.റ്റി.എല്‍ദോ തണ്ടേക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Reply