September 8, 2024

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി

0
20240727 184755

 

മേപ്പാടി  : മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചൂരല്‍മല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പഞ്ചായത്ത് വിജിലന്‍സ് സ്‌കോട് നടത്തിയ പരിശോധനയില്‍ 25 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടി. സ്ഥാപനത്തിനെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് ഭേദഗതി പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിയമാനുസൃതമായ 10000 രൂപ പിഴ ചുമത്തി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു വ്യക്തമാക്കി. വിജിലന്‍സ് സ്‌കോട് പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോണി തോമസ് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *