ദ്വാരക എയുപി സ്കൂൾ ഭക്ഷ്യവിഷബാധ; മാനന്തവാടി മെഡിക്കൽ കോളേജിൽ മാത്രം 191 കുട്ടികൾ ചികിത്സയിൽ
ദ്വാരക: എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഇന്ന് 10 മണി വരെ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്191 കുട്ടികൾ. ഇതിൽ 6 കുട്ടികളെ അഡ്‌മിറ്റും, 76 പേരെ നിരീക്ഷണത്തിലുമാണ്.109 കുട്ടികൾ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഇതിൽ ഭൂരിഭാഗം കുട്ടികളും പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ശേഷമാണ് കൂടുതൽ സൗകര്യാർത്ഥം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് വന്നിരിക്കുന്നത്.
പീച്ചങ്കോട് ഇതുവരെ 183 കുട്ടികൾ ചികിത്സ തേടിയിരുന്നു. അതിൽ 17 പേർ നിരീക്ഷണത്തിലുണ്ട്.
അവശേഷിക്കുന്നവർ ചിലർ മെഡിക്കൽ
കോളേജിൽ ചികിത്സ തേടുകയും മറ്റുളളവർ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. ഇവരെ കൂടാതെ മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രിയിൽ ഇതുവരെ 10 കുട്ടികൾ ചികിത്സതേടി.ഇതിൽ 3 പേർ അഡ്‌മിറ്റാണ്. വിനായക ആശുപത്രിയിൽ 3 പേരാണ് ചികിത്സ തേടിയത്. നിലവിൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ ആരുടേയും നില ഗുരുതരമല്ല. ഛർദ്ദിയും പനിയും, വയറുവേദനയും മൂലമുള്ള ക്ഷീണം കാരണമാണ് പല കുട്ടികളും ചികിത്സ തേടിയിരിക്കുന്നത്.. ആശങ്കപ്പെടേണ്ട യാതൊരു വിധ സാഹചര്യവും നിലവിലില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Leave a Reply