റസീനയ്ക്ക് ഫാഷന്‍ ഡിസൈനറാകണം:പരീക്ഷക്ക് എത്തിയത് വീല്‍ചെയറില്‍
കൽപ്പറ്റ : ആനപ്പാലം മൈതാനിക്കണ്ടിയിലെ സി.യു റസീന ഏഴാംതരം തുല്യതാ പരീക്ഷ എഴുതാനെത്തിയത് വീല്‍ചെയറില്‍. ജന്മനാ പോളിയോ ബാധിച്ച് വീല്‍ ചെയറിലാണ് റസീനയുടെ യാത്ര. സാക്ഷരത, നാലാംതരം തുല്യതാ കോഴ്സ് ജയിച്ചാണ് റസീന ഏഴാംതരം തുല്യതാ പരീക്ഷയെഴുതുന്നത്. നന്നായി വസ്ത്രങ്ങള്‍ തുന്നുന്ന റസീന 20 വയസ് മുതല്‍ ഉടുപ്പുകള്‍ തുന്നുകയും ചിത്രങ്ങള്‍ വരച്ച് പെയിന്റ് ചെയ്യും. കിടപ്പ് രോഗിയായ ഉമ്മയ്ക്ക് വേണ്ട ഭക്ഷണമൊരുക്കുന്നതും റസീനയാണ്. ദൈനംദിന ശുശ്രൂഷകള്‍ ചെയ്യും . കല്‍പ്പറ്റ നഗരസഭാ പ്രേരക് വി.പി മഞ്ജുഷയാണ് റസീനയുടെ തുടര്‍പഠനത്തിന് സഹായിക്കുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടയിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടി ഫാഷന്‍ ഡിസൈനറായി ജീവിതം മെച്ചപ്പെടുത്തണമെന്നതാണ് റസീനയുടെ ആഗ്രഹം
Leave a Reply