ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകരെയും നേതൃത്വം നൽകിയ എംഎൽഎ അഡ്വ. ടി സിദ്ദീഖിനെയും ആദരിച്ചു.
കൽപ്പറ്റ: മുസ്ലിം ലീഗ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകരെയും നേതൃത്വം നൽകിയ സ്ഥലം എംഎൽഎ അഡ്വക്കേറ്റ് സിദ്ദീഖിനെയും ആദരിച്ചു.മുൻസിപ്പൽ പ്രസിഡണ്ട് എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പി കെ അബൂബക്കർ സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്തു.
പയന്തോത്ത്മൂസ ഹാജി,റസാക്ക് കൽപ്പറ്റ,സി മൊയ്തീൻകുട്ടി,കെ.ബി നസീമ, എം. പി. നവാസ്,എ.പി. ഹമീദ്,അലവി വടക്കേതിൽ, കെ എം തൊടി മുജീബ് , സരോജിനി ഓടമ്പം,, അഡ്വ. എ. പി.മുസ്തഫ,അസിസ് അമ്പിലേരി,കെ കെ കുഞ്ഞമ്മദ്, നൗഫൽ കക്കയത്ത്, ഷമീർ ഒടുവിൽ,ബാപ്പു മൂചിക്കാടൻ, ശരീഫ ടീച്ചർ, സെമീറ ബാവ,പി. കുഞ്ഞുട്ടി, റഹാനത്ത് വടക്കേതിൽ, സാജിത മജീദ്, ജൈന ജോയ് തുടങ്ങിയവർ സംസാരിച്ചു നവാസ് മൗലവി പച്ചിലക്കാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജന സെക്രട്ടറി സി കെ നാസർസ്വാഗതവും ട്രഷറർ തോപ്പിൽ സലീം നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സന്നദ്ധ പ്രവർത്തകരെ ആദരിക്കുന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പി കെ അബൂബക്കർ സാഹിബ് ഉദ്ഘാടനം ചെയ്യുന്നു. മുസ്ലിം ലീഗ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സ്ഥലം എംഎൽഎ അഡ്വക്കേറ്റ് സിദ്ദീഖിനെആദരിക്കുന്നു.
Leave a Reply