ആയുഷ് വയോജന ക്യാമ്പുകൾക്കു തുടക്കമായി
വെള്ളമുണ്ട : ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വയോജന ക്യാമ്പുകളിൽ ആദ്യത്തേത്,വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നേതൃത്വത്തിൽ നടന്നു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിൽകുമാർ ആരോഗ്യ സാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺഅധ്യക്ഷത വഹിച്ചു , ജുനൈദ് കൈപ്പാണി ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, അബ്ദുല്ല കണിയാങ്കണ്ടി മെമ്പർ എന്നിവർ സംസാരിച്ചു. ഏറ്റവും പ്രായം കൂടിയ കുഞ്ഞവ്ള്ള ഹാജിയെയും ചുണ്ടനെയും ആദരിച്ചു.
60 വയസ്സ് മുതൽ 100 വയസ്സുള്ളവർ വരെ ക്യാമ്പിൽ പങ്കെടുത്തു.
കാഴ്ച്ച പരിശോധന, പ്രമേഹം പരിശോധന കൂടാതെ, പ്രായ സംബന്ധമായ വ്യാധികൾക്ക് ഒരു സമഗ്ര സ്ക്രീനിങ് നടത്തുകയുണ്ടായി. ഭക്ഷണ ക്രമങ്ങളെക്കുറിച്ച് ഉള്ള ഉപദേശങ്ങൾ കൂടാതെ യോഗ പരിശീലനവും ഉണ്ടായിരുന്നു. ഡോ മനു വർഗീസ് എം ,ഡോ ജൈസിനെ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി
Leave a Reply