October 5, 2024

ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ താംബൂല പ്രശ്നം

0
20240830 175747

 

 

കൽപ്പറ്റ :ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അടിയന്തിര പ്രാധാന്യത്തോടെ നടത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങുളുടെയും നവീകരണ കലശ പ്രവർത്തനങ്ങളുടെയും മുന്നൊരുക്കങ്ങൾ എന്ന നിലയിൽ ക്ഷേത്രത്തിൽ താംബൂല പ്രശ്നം നടത്തി. സുപ്രസിദ്ധ ജ്യോതിഷി അരീകുളങ്ങര സുരേഷ് പണിക്കരും പൂക്കോട് കരുണാകരൻ പണിക്കരും കെട്ടങ്ങൽ സുനിൽ പണിക്കരും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ പൂർണമായ സാന്നിധ്യത്തിൽ ആണ് താംബൂല പ്രശനം നടത്തിയത്.വയനാട്ടിലെ എല്ലാ സമുദായ വിശ്വാസികളുടെയും ക്ഷേമ ഐശ്വര്യത്തിന് വേണ്ടി നിലകൊള്ളുന്ന ദേവതമാരാണ് ഇവിടെ കുടികൊള്ളുന്നതെന്നും ആയതിനാൽ ഈ ദേവതമാരുടെ സങ്കേതം നിലനിർത്തേണ്ടത് വയനാട്ടുകാരുടെ കടമയാണെന്നും പ്രശനചിന്തയിൽ വെളിപ്പെട്ടതായും ജ്യോൽസ്യമാർ അറിയിച്ചു. താംബൂല പ്രശ്നം കേൾക്കുന്നതിനും അഭിപ്രായങ്ങൾ അറിയിക്കുന്നതിനും നാനാജാതി മതസ്ഥരായ നൂറു കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. ക്ഷേത്രത്തിൽ ഉച്ചക്ക് അന്നദാനവുംനടത്തി. ക്ഷേത്ര സമിതി ഭാരവാഹികളായ, കെ. രാജൻ , എം മോഹനൻ, വി.കെ. ബിജു, എസി. അശോകുമാർ, വി സനിൽകുമാർ ,മോഹൻ പുൽപ്പാറ, കെ.ഡി.. രാജൻ നായർ . മോഹൻകുമാർ, ഗിരീഷ് കൽപ്പറ്റ. എം.കെ. ഗ്രീഷിത്, പി. സുരേഷ്‌കുമാർ, ചന്ദ്രിക ഗോപാലകൃഷ്ണൻ, രഞ്ജിനി ബാലു,, സുലോചന മണി, ബി വിജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.2024 ഒക്ടോബർ മാസത്തിൽ നവീകരണ കളശപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *