റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി
മുള്ളൻകൊല്ലി : പുൽപ്പള്ളി- പെരിക്കല്ലൂർ സ്റ്റേറ്റ് ഹൈവേ , മുള്ളൻകൊല്ലി- പാടിച്ചിറ , പാടിച്ചിറ – സീതാമൗണ്ട് , പാടിച്ചിറ -കബനിഗിരി റോഡുകളുടെ ശോചനീയാവസ്ഥ പാർഹരിക്കണമെന്നാവശ്യപ്പെട്ട് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
കർണാടകയോട് ചേർന്നു കിടക്കുന്ന കുടിയേറ്റ ജനവാസ മേഘലയായ മുള്ളൻകൊല്ലി പഞ്ചായത്തിലെ അതീവ പ്രാധാന്യമർഹിക്കുന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് സംസ്ഥാന സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചാണ് സമരം. നിരവധിയായ വിദ്യഭാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയിലേക്കെല്ലാം ജനങ്ങൾക്ക് നിരന്തരമായി ബന്ധപ്പെടേണ്ടതുള്ളതുകൊണ്ട് ഈ റോഡുകളെ ആശ്രയിച്ച് മാത്രം ജീവിതം ക്രമീകരിച്ചിട്ടുള്ള ആളുകളെ സംബന്ധിച്ച് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.
സ്റ്റേറ്റ് ഹൈവേ റോഡുകൾ പുനർ നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ 90 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും നാളിതുവരെയായി ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയോ പ്രവർത്തി ആരംഭിക്കുകയോ ചെയ്തിട്ടില്ല. അടിയന്തര അറ്റകുറ്റപ്പണികൾക്കായി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുമുണ്ട്. എന്നിരുന്നാലും നടപടികളിലേക്ക് നാളിതുവരെയായി ഒന്നും ചെയ്യുവാൻ സർക്കാരിന് സാധിച്ചിട്ടില്ല.
ആയതിൽ പ്രതിഷേധിച്ച് മുള്ളൻകൊല്ലി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി നിരന്തരമായ പരാതികളും, ഇടപെടലുകളും നടത്തിയിട്ടും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനാലും, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കപ്പെടുന്ന തരത്തിലുള്ള സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ചുമാണ് ജനകീയ സമരത്തിന് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വം നൽകുന്നതിന് തീരുമാനിച്ചിട്ടുള്ളത്.
യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ.പി. ഡി സജി, എൻ.യു. ഉലഹന്നാൻ , ബീന ജോസ്
ബ്ലോക്ക് പ്രസിഡന്റ് വർഗ്ഗീസ് മുരിയൻ കാവിൽ ,ജോയി വാഴയിൽ, ജോസ് കണ്ടംതുരുത്തി, സണ്ണി മണ്ഡപത്തിൽ, സി.കെ ജോർജ് , ഷിനോയി തുണ്ടത്തിൽ,സുനിൽ പാലമറ്റം,ഷിജോയി മാപ്ലശ്ശേരി,എന്നിവർ പ്രസംഗിച്ചു.
Leave a Reply