ദുരിതാശ്വാസ നിധിയിലേക്ക് ആറ് ലക്ഷത്തിന്റെ ചെക്ക് കൈമാറി വള്ളിയൂർക്കാവ് ദേവസ്വം ബോർഡ്
കൽപ്പറ്റ: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുമായിബന്ധപ്പെട്ട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാനന്തവാടി വള്ളിയൂർക്കാവ് ദേവസ്വം ബോർഡ് 6 ലക്ഷം രൂപയുടെ ചെക്ക് മന്ത്രിസഭ ഉപസമിതി അംഗങ്ങളായ കെ.രാജൻ, അഡ്വ.പി.എ മുഹമ്മദ് റിയാസ്, ഒ.ആർ കേളു, എ.കെ ശശീന്ദ്രൻ എന്നിവർക്ക് കൈമാറി. ചടങ്ങിൽ ട്രസ്റ്റിമാരായ ടി.കെ. അനിൽകുമാർ, ഏച്ചോം ഗോപി, ഇ.പത്മനാഭൻ, എക്സിക്യൂട്ടീവ് ഓഫീസർ മേലൂർ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply