മുണ്ടക്കൈ- ചൂരൽമല, ഉരുൾപ്പെട്ടൽ ദുരിത ബാധിതർക്ക് അടിയന്തര ധനസഹായം അനുവദിക്കണം- അഡ്വ ടി സിദ്ധിഖ് എം എൽ എ
കൽപ്പറ്റ:ചൂരൽമല മുണ്ടക്കൈ ദുരന്തമുണ്ടായി ഇത്ര ദിവസം കഴിഞ്ഞിട്ടും ക്യാമ്പുകളിലും ബന്ധുവീട്ടിലും താമസിക്കുന്ന ആളുകൾക്ക് സർക്കാരിൽനിന്ന് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കാത്തത് ഏറെ ഖേദകരമാണ്. എല്ലാം തകർന്നു നയാ പൈസ പോലും ഇല്ലാതെയാണ് ക്യാമ്പുകളിലും ബന്ധു വീടുകളിലും ആശുപത്രികളിലും ആയി ഇവർ കഴിയുന്നത്. ഈ സാഹചര്യത്തിൽ മക്കളുടെ പഠനം അവശ്യകാര്യങ്ങൾ ഉൾപ്പെടെ പല കാര്യത്തിലും ഈ ദുരിതം പേറിയവർ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് ഒഴിവാക്കേണ്ടതാണ് അടിയന്തര സഹായമായി 2 ലക്ഷം രൂപ ഒരു കുടുംബത്തിന് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
കാർഷിക ലോണുകൾ, വിദ്യാഭ്യാസലോണുകൾ , ബിസിനസ് ലോണുകൾ ,വ്യക്തിഗത ലോണുകൾ ,വിദ്യാഭ്യാസ ലോണുകൾ, ധനകാര്യ ലോണുകൾ , ഭവന നിർമ്മാണ ലോണുകൾ, ഉൾപ്പെടെയുള്ള വിവിധ ലോണുകളും സർക്കാർ സഹകരണ ബാങ്കിൽ നിന്ന് എടുത്ത ലോണുകളും മുഴുവൻ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്നും നോട്ടീസോ മറ്റു ബുദ്ധിമുട്ടിക്കുന്ന പ്രവണതയോ ഒഴിവാക്കാനും അത് എഴുതി തള്ളാനുള്ള നടപടി സ്വീകരിക്കണമെന്നും എം എൽ എ പറഞ്ഞു.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ജനങ്ങളെ ദുരിതത്തിൽ നിന്നും മോചിതരാകുന്നതിന് മുമ്പ് തന്നെ അവരെ മാനസികമായി പീഡിപ്പിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല അതുകൊണ്ട് ആ വിഷയത്തിൽ സർക്കാർ ഇടപെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത ലോണുകളും നിസ്സഹായരായ ജനങ്ങൾക്ക് ഒഴിവാക്കി കൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് എം എൽ എ കുട്ടി ചേർത്തു.
Leave a Reply