ദേശീയ ദുരന്തനിവാരണ സേനയുടെ ബറ്റാലിയൻ വയനാട്ടിൽ സ്ഥാപിക്കണം; പ്രശാന്ത് മലവയൽ
അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ബറ്റാലിയൻ സ്ഥാപിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു. ബറ്റാലിയൻ സ്ഥാപിച്ചാൽ വയനാടിന് ചുറ്റുമുള്ള തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലെ നാല് ജില്ലകൾക്കും കേരളത്തിലെ വയനാട് ഉൾപ്പെടെയുള്ള നാല് ജില്ലകൾക്കും ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഏറെ സഹായമാകും. ഇതിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്നും വയനാട്ടിലെ എംഎൽഎമാരും രാഹുൽഗാന്ധി എംപിയും ഇക്കാര്യത്തിനായി കേന്ദ്രസർക്കാരിനെ സമീപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Leave a Reply