വയനാടിന് ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ (ബിഎകെഇ) രണ്ട് കോടി രൂപയുടെ കൈതാങ്ങ്
കൽപ്പറ്റ: ബേക്കേഴ്സ് അസോസിയേഷൻ കേരള (ബിഎകെഇ) വയനാട് ദുരിത ബാധിർക്ക് 2 കോടി രൂപയുടെ സഹായ പ്രഖ്യാപനം നടത്തി. വയനാട് മേപ്പാടി സ്കൈ സൈറ ഹോട്ടലിൽ വെച്ച് നടന്ന പുനരധിവാസ പ്രഖ്യാപന വേദിയിൽ ബേക്ക് സംസ്ഥാന പ്രസിഡൻ്റ് കിരൺഎസ്പാലക്കൽസഹായവാഗ്ദാനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 10 ലക്ഷം രൂപയുട ചെക്ക് ബഹുമാനപ്പെട്ട പൊതു മരാമത്ത് ടുറിസം മന്ത്രി പി.എം.മുഹമ്മദ് റിയാസിന്കൈമാറി.ചുരൽമല അങ്ങാടിയിൽ പുതുതായി തുടങ്ങിയതും ഉരുൾപൊട്ടലിൽ പൂർണ്ണമായും നാമാവശേഷമായ ഫ്രണ്ട്സ് ബേക്കറി ഉടമ ഉബൈദിനും കുടുംബത്തിനും, 29 വർഷമായി ലൈമ ബേക്കറി നടത്തി വരുന്ന നിഷാദലിക്കും കുടുംബത്തിനും താൽക്കാലിക ആശ്വാസമായി അഞ്ച് ലക്ഷം വിതമുള്ള ചെക്ക് കൈമാറി.
ദുരിത ബാധിതരായ ബേക്കറി ജീവനക്കാർക്ക് താൽക്കാലിക ആശ്വാസമായി 50,000 രൂപ യുടെ ചെക്ക് കൈമാറി. ബേക്കറി സമുഹത്തിന് സ്ഥാപനം, വീട് തൊഴിൽ , മക്കളുടെ വിദ്യാഭ്യാസം, എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും ബേക്കിൻ്റെ തുടർന്നുള്ള പുനരധിവാസ പോക്കേജ് പൂർത്തികരിക്കുക എന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് കിരൺ എസ് പാലക്കൽ അധ്യക്ഷനായ ചടങ്ങിൽ വയനാട് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതം നേർന്നു, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു, ദുരിതാശ്വാസ സെൽ ചെയർമാനായ യൂ വി മക്ബൂൽ, വൈസ് ചെയർമാൻ എ കെ ജുനൈസ് എന്നിവർ ചേർന്ന് ചെക്ക് കൈമാറി, ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ (ഐബിഎഫ് ) നാഷണൽ പ്രസിഡന്റ് പി എം ശങ്കരൻ, ഐബിഫ് സെക്രട്ടറി എ കെ മുഹമ്മദ് ഫൗസീർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബിജു പ്രേം ശങ്കർ, സ്റ്റേറ്റ് ട്രഷറർ സി പി പ്രേംരാജ്, സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് നല്ലളം എന്നിവർ പ്രഭാഷണം നടത്തി. ബേക്കേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന ജില്ല നേതാക്കൾ പങ്കെടുത്തു.
Leave a Reply