എടപ്പെട്ടി സ്‌കൂളില്‍ ഐ സി ടി ശില്പശാല നടത്തി
കല്‍പ്പറ്റ: എല്‍ പി വിഭാഗത്തിലെ ഐ സി ടി പാഠപുസ്തകമായ കളിപ്പെട്ടിയിലെ പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി എടപ്പെട്ടി ഗവ. സ്‌കൂളില്‍ നടത്തിയ ഏകദിന ശില്പശാല മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീബ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിലെ വിദ്യാര്‍ത്ഥിനികള്‍ ഐ സി ടി ഉപകരണങ്ങള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്തു. എം പി ടി എ പ്രസിഡന്റ് ജസ്‌ന ജോഷി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍, കൈറ്റ് മാസ്റ്റര്‍ സി മനോജ്, കൈറ്റ് മിസ്ട്രസ് എം കെ രജിത, എം എച്ച് ഹഫീസ് റഹ്മാന്‍, അമൃത വിജയന്‍, പി എസ് അനീഷ , ടി എസ് രേവതി എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply