പടിഞ്ഞാറത്തറ ടൗണിൽ മണ്ണെടുപ്പ്;കെട്ടിടങ്ങൾ ഭീഷണിയിൽ.
പടിഞ്ഞാറത്തറ: നഗരമധ്യത്തിലെ മണ്ണെടുപ്പ് മൂലം നിരവധി കെട്ടിടങ്ങൾക്ക് ഭീഷണിയാകുന്നു. പടിഞ്ഞാറത്തറ സഹകരണ ബാങ്കിന് പുറക് വശത്തെ കുന്നാണ് മണ്ണിടിച്ചിട്ടിരിക്കുന്നത് .അതിര് പങ്കിടുന്ന ബാങ്ക് ഉൾപ്പെടെയുള്ള കെട്ടിടത്തിൻ്റെ താഴെ ഭാഗങ്ങളിലേക്ക് മണ്ണ് കുന്ന്കൂടി വെള്ളം കെട്ടി കിടക്കാൻ കാരണമാകുന്നുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ മറികടന്നാണ് മണ്ണെടുപ്പെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. മണ്ണെടുപ്പ് മൂലം കെട്ടിടങ്ങൾക്ക് ഭീഷണിയുണ്ടന്ന് ബാങ്ക് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന കെട്ടിട ഉടമകൾ പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ല. റവന്യൂ അധികൃതർ മണ്ണെടുപ്പ്കാർക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം.മഴ കൂടിയാൽ മണ്ണിടിച്ചിൽ കൂടുമെന്നും ആശങ്കയുണ്ട്.
Leave a Reply