എം.ജെ.എസ്.എസ്.എ. മിഷൻ മീറ്റപ്പ്
മീനങ്ങാടി: എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസസനം ഡിസ്ടിക്റ്റ് ഭാരവാഹികൾക്കായി സംഘടിപ്പിച്ച മിഷൻ മീറ്റപ്പ് പ്രോഗ്രാം കേന്ദ്ര സെക്രട്ടറി ടി. വി സജീഷ് ഉദ്ഘാടനം ചെയ്തു.ഭദ്രാസന വൈ .പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് അധ്യക്ഷത വഹിച്ചു. കലോൽസവം സംബന്ധിച്ച പുതിയ മാറ്റങ്ങൾ ,വാർഷിക പരീക്ഷ, ഭദ്രാസന തല പ്രോഗ്രാമുകൾ ,എന്നിവ സംബന്ധിച്ച് വിവിധ സംശയങ്ങൾക്ക് മറുപടിയും ചർച്ചയും നടന്നു. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി, സെക്രട്ടറി ജോൺ ബേബി എന്നിവർ വിവിധ വിഭാഗങ്ങളിൽ വിഷയാവതരണം നടത്തി.
ഭദ്രാസന കമ്മിറ്റിയംഗങ്ങളായ പി.കെ ഏലിയാസ്, സി- കെ ജോർജ്, എബിൻ പി ഏലിയാസ്, പി.എം രാജു ,എൻ.പി തങ്കച്ചൻ, ഷാജി മാത്യു, കെ.കെ. യാക്കോബ്, ടി.ജി ഷാജു, നേത്യത്വം നൽകി.
എല്ലാ ഓഫീഷ്യൽസിനും ഭദ്രാസന കമ്മിറ്റിയുടെ ഉപഹാരവും നൽകി
Leave a Reply