ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് ‘ടെക്കി ‘ക്യാമ്പ് നടത്തി
പനമരം: പനമരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന് തുടക്കം കുറിച്ചുകൊണ്ട് എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ‘ടെക്കി ക്യാമ്പ്’ എന്ന പേരിൽ പ്രിലിമിനറി ക്യാമ്പ് നടത്തി. കൈറ്റ് ജില്ലാ കേന്ദ്രത്തിലെ മാസ്റ്റർ ട്രെയിനർ പ്രിയ ഇ.വി നയിച്ച ക്യാമ്പ് സ്ക്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷിംജി ജേക്കബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ക്യാമ്പിന് ശേഷം രക്ഷിതാക്കൾക്കുള്ള ട്രെയിനിങ്ങും നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‌മാരായ വിദ്യ പി.ആർ, ആൻസി അഗസ്റ്റിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
Leave a Reply