October 10, 2024

ഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ ഓടാം 

0
Img 20240817 123842

 

 

 

ഓട്ടോറിക്ഷകൾക്ക് കേരളം മുഴുവൻ സർവീസ് നടത്താൻ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. ഓട്ടോറിക്ഷ സി.ഐ.ടി.യു യൂണിയൻ്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ് എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി റജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.

 

 

 

അപകടനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് ഈ തീരുമാനം.

ഇതുവരെ ജില്ലാ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഓട്ടോറിക്ഷകൾക്ക് പെർമിറ്റ്‌ ഉണ്ടായിരുന്നത്. ദീർഘദൂര യാത്രകൾക്ക് വേണ്ടി രൂപകൽപ്പന ചെയ്‌ത വാഹനമല്ല ഓട്ടോറിക്ഷയെന്നും സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നതുമാണ് ഓട്ടോകളെ ജില്ലകളിലും അതിന്റെ പരിധിയിലുമായി നിയന്ത്രിച്ചിരുന്നത്. റോഡുകളിൽ ഓട്ടോറിക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററാണ്. ഓട്ടോകൾ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *