മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച തുകകൊണ്ട് ഒരു കുടുംബത്തിന് മുന്നോട്ടുപോകാൻ കഴിയില്ല, പത്തുലക്ഷം രൂപ ഒരു കുടുംബത്തിന് കൊടുക്കണമെന്നും ക്യാമ്പിൽ കഴിയുന്നവരെ പുനരധിവപ്പിസിക്കുന്ന നടപടി വേഗം പൂർത്തിയാക്കണമെന്നും , പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും വന്യമൃഗങ്ങളുടെ ശല്യവും കാരണം വയനാട് ജില്ലയിലെ കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വയനാട് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് രൂപീകരിച്ചുകൊണ്ട് കർഷകരെ ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തുട്ടി അധ്യക്ഷത വഹിച്ചു. ഷാജി ചുള്ളിയോട്. സുന്ദർരാജ് ഇടപെട്ടി, സിഡി തങ്കച്ചൻ, പി കെ കുഞ്ഞഹമ്മദ്, ജോസ് ആരിശ്ശേരി, മാത്യു ഉണ്ണ്യ പള്ളി, ആർ.ഉണ്ണികൃഷ്ണൻ, സെബാസ്റ്റ്യൻ വെള്ളംകുഴി, പിജി സുനിൽകുമാർ, കെ കെ മോഹനൻ, വി.റ്റി ബേബി,രാംകുമാർ,ലൈജി തോമസ്,കെ ജെ തങ്കപ്പൻ എന്നിവർ സംസാരിച്ചു.
Leave a Reply