റോഡരികിലേ കിണർ ഭീഷണിയാകുന്നു
എടവക: എടവക ഗ്രാമപഞ്ചായത്ത് 6,7 വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡരികിലായി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് കിണർ നാട്ടുകാർക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നതായി പരാതി. സംരക്ഷണമതിൽ ഇടിഞ്ഞു പൈങ്ങാട്ടരി ഗ്രാമത്തിലെ പഞ്ചായത്തു കിണർ ആണ് ഭീഷണിയാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. പ്രദേശത്തെ എൽ.പി സ്കൂളിനു സമീപത്തായാണ് കിണർ സ്ഥിതി ചെയ്യുന്നത്. അപകടാവസ്ഥ ഒഴിവാക്കുന്നതിനായി മുളയും മറ്റും കെട്ടി സംരക്ഷണ കവചം ഒരുക്കിയിട്ടുണ്ടെങ്കിലും അപകട സാധ്യത നിലനിൽക്കുന്നതായി നാട്ടുകാർ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave a Reply