September 9, 2024

രാജീവ് ഗാന്ധിയുടെ എൺപതാം ജന്മവാർഷിക ദിനം; ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു

0
Img 20240820 142351

 

കൽപ്പറ്റ: ആധുനിക ഇന്ത്യയുടെ മുഖ്യ ശിൽപികളിലൊരാളായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80-כ൦ ജന്മ വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അനുസ്മരണം നടത്തി. രാജ്യത്തിന്‍റെ ഐഖ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ബലിയർപ്പിച്ച നേതാവും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയുടെ മുഖവുമായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്‍റെ പുരോഗമനപരമായ കാഴ്ചപ്പാടും യുവത്വം തുളുമ്പിയ നേതൃത്വവും വഹിച്ച നിർണായക പങ്കിനെ രാഷ്ട്രം നന്ദിയോടെ സ്മരിക്കുന്നു. ഇന്ത്യയെ ലോകശക്തിയാക്കി മാറ്റുന്നതിനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. ആധുനിക ചിന്തകൾ വച്ച് പുലർത്തുകയും യഥാസമയം തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്ന അദ്ദേഹം ശാസ്ത്ര സാങ്കേതിക രംഗത്ത് നൽകിയ പിന്തുണയും പ്രോത്സാഹനവും മറക്കുവാൻ സാധിക്കുന്നതല്ല. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുവാൻ അദ്ദേഹത്തിന്‍റെ കീഴിലുള്ള ഭരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ദാരിദ്ര്യം തുടച്ചുനീക്കുവാനായി അദ്ദേഹം നടത്തിയ ശ്രമങ്ങൾ എടുത്തു പറയേണ്ടതാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തിന്‍റെ കാലയളവിലാണ് യുവാക്കൾക്കും സ്ത്രീകൾക്കുമായി ഏറ്റവുമധികം പദ്ധതികൾക്ക് രൂപം നൽകി നടപ്പിലാക്കിയത്.

 

ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.പി. ആലി, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, ബിനു തോമസ്, നിസി അഹമ്മദ് ജി. വിജയമ്മ, സി. ജയപ്രസാദ്, ഗൗതം ഗോകുൽദാസ്, മാണി ഫ്രാൻസിസ്, ഗിരീഷ് കൽപ്പറ്റ, ആർ. രാജൻ, ഇ.വി. അബ്രഹാം, ഡിtâm ജോസ്, ടി.കെ. മമ്മൂട്ടി, ഷാജി ജേക്കബ്, ഹർഷൽ കോന്നാടൻ, സെബാസ്റ്റ്യൻ കൽപ്പറ്റ, അരുൺ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *