ജനജാഗ്രത സമിതി രൂപീകരിച്ചു
നാടുകാണിക്കുന്ന്: പരിസ്ഥിതി സന്തുലനാവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നാടുകാണിക്കുന്ന് പ്രദേശവാസികൾ വാർഡുമെമ്പർ രക്ഷാധികാരിയായി ജനജാഗ്രത സമിതി രൂപീകരിച്ചു. കോട്ടത്തറ നാടുകാണിക്കുന്നിൽ അനധികൃത നിർമ്മാണവും വ്യാപകമായ മരം മുറിയും അനുവദിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ഇ. പ്രകാശ് അദ്ധ്യക്ഷം വഹിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ സി.കെ. വിഷ്ണുദാസ്, ജയൻ, വിപിൻദാസ്, കൃഷ്ണകുമാർ, വിജയൻ. പി.കെ. തുടങ്ങിയവർ സംസാരിച്ചു. 19 അംഗ കമ്മറ്റി രൂപീകരിച്ചു.
Leave a Reply