കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുസ്തക പ്രകാശനം നടത്തി
പുൽപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഡോ കെ. പി കണ്ണന്റെ കേരള വികസന മാതൃക ( സി. ടി. എസ് ഡയറക്ടർ ബോർഡ് ചെയർമാൻ ) എന്ന പുസ്തകം പുൽപ്പള്ളി പബ്ലിക് ലൈബ്രറിയിൽ വെച്ച് പ്രകാശനം ചെയ്തു. ഒ.ടി ശ്രീനിവാസൻ അധ്യക്ഷ സ്ഥാനം വഹിച്ചു.
പ്രഫ: കെ. ബാലഗോപാലൻ (ചെയർമാൻ – സ്റ്റെർക്ക് ) വിഷയാവതരണം നടത്തി. തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ : പ്രസിഡന്റ് കെ. ജെ പോളിന് പുസ്തകം നൽകി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
പി സി മാത്യു, പി ആർ മധുസൂദനൻ (സ്റ്റെർക്ക് വൈസ് പ്രസിഡണ്ട് ), പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ ഉഷ ബേബി, റ്റി.എം. ജോസഫ്, പുൽപ്പള്ളി പബ്ലിക് ലൈബ്രറി പ്രസിഡണ്ട് വിജയൻ കെ എസ്, ജി ജമുന, ജോമോൾ ജോസഫ് എന്നിവർ സംസാരിച്ചു.
സി. എം. ജോസഫ് സ്വാഗതം പറഞ്ഞു. കേരള വികസന മാതൃക ഒരു പുനർവിചിന്തനവും, പുസ്തക നിധിയുടെ ആദ്യ നറുക്കെടുപ്പും നടത്തി. പുസ്തക നിധി ആദ്യ നറുക്കെടുപ്പിൽ എൻ സത്യാനന്തൻ മാസ്റ്റർ വിജയിയായി.
സിറിയക് സെബാസ്റ്റ്യൻ മാസ്റ്റർ നന്ദി പറഞ്ഞു. സ്മിതിൽ സ്കറിയ, സി രമണി, ജി. ദീപാ ഷാജി, കെ.ബി അനഘ, സജി ആകാന്തിരിയിൽ, റെജി കെ. എം പങ്കെടുത്തു.
Leave a Reply