പേരിയ ചുരം റോഡ് പണി വേഗത്തിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണം ; മുസ്ലിം ലീഗ്
മാനന്തവാടി : മാനന്തവാടിയെ കണ്ണൂരുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആയ പേരിയ നിടുമ്പോയിൽ ചുരം റോഡ് വിള്ളൽ മൂലം അടച്ചിട്ടു മൂന്നാഴ്ചയായി.ഇപ്പോൾ വീതി കുറഞ്ഞ പാൽചുരം വഴിയാണ് മുഴുവൻ വാഹനങ്ങളും കടന്നു പോകുന്നതെന്നും,ഇവിടെ രൂക്ഷമായ ഗതാഗത കുറുക്കാണ് ഉണ്ടാകുന്നതെന്നും എത്രയും പെട്ടന്ന് പേരിയ ചുരം റോഡ് പണി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യ പ്പെട്ടു.പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സി.കുഞ്ഞാബ്ദുല്ല ഹാജി യോഗം ഉദ്ഘാടനം ചെയ്തു.
മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ലെത്തുന്ന നൂറുക്കണക്കിന് രോഗികൾ ഡോക്ടർമാരുടെ കുറവ് അടക്കം നിരവധി പ്രശ്നങ്ങൾ മൂലം ബുദ്ധി മുട്ടുകയാണെന്നും,എത്രയും വേഗം മെഡിക്കൽ കോളേജ് പൂർണ സജ്ജമാക്കണമെന്നും സ്ഥലം മന്ത്രിയോടും,ഗവണ്മെന്റിനോടും യോഗം ആവശ്യപ്പെട്ടു.സെക്രട്ടറി കെ.സി.അസീസ് സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് വി.അബ്ദുള്ള ഹാജി,കടവത് മുഹമ്മദ്,പടയൻ മുഹമ്മദ്, ഡി.അബ്ദുള്ള,ഉസ്മാൻ പള്ളിയാൽ,കെ.ഇബ്രാഹിം ഹാജി,നസീർ തിരുനെല്ലി,വി.അബ്ദുല്ലഹാജി,കുനിയൻ അസീസ്,മോയി വാരാമ്പറ്റ,മൊയിൻ കാസിം,സി.എച്.ജമാൽ,പടയൻ റഷീദ്,പി.കെ.മൊയ്‌ദു,കണ്ണൊളി അമ്മദ്,പുഴക്കൽ ഉസ്മാൻ,മുതിര മായൻ, പി.കെ.നാസർ,പി.സി.ഇബ്രാഹിം ഹാജി,ഈ.വി.സിദീഖ്,ശിഹാബ് മലബാർ,തുടങ്ങിയവർ സംസാരിച്ചു.
Leave a Reply