ജൈവ വൈവിദ്ധ്യ രജിസ്റ്റർ പുതുക്കൽ : ജൈവ അന്വേഷണ യാത്ര നടത്തി
വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് ജൈവ അന്വേഷണ യാത്ര നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രക്കു ശേഷം ജൈവവൈവിധ്യ കർമ്മ പദ്ധതി സംബന്ധിച്ച് ചർച്ചകൾ നടന്നു.
വികസന കാര്യ ചെയർമാൻ തോമസ് അദ്ധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡണ്ട് ഉഷാ ജ്യോതി ദാസ് ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എൻ ഒ ദേവസി, ജിനിഷ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വാർഡ്തല കൺവീനർമാർ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.വി തുടങ്ങിയർ പങ്കെടുത്തു.
Leave a Reply