എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
വൈത്തിരി വൈത്തിരി പോലീസ് കോളിച്ചാൽ ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനക്കിടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ അറസ്റ്റു ചെയ്തു.വൈത്തിരി പൂക്കോട് പറമ്പൂര് വീട്ടിൽ അജ്‌മൽ റിസ്വാൻ (26), തൈലക്കുന്ന് ഓടുമല കുണ്ടിൽ വീട്ടിൽ ഒ.എ അഫ്‌സൽ (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 6.70 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. രാത്രികാല പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. വൈത്തിരി പോലീസ് ഇൻസ്പെക്ടർ സിആർ അനിൽകുമാർ, എസ്.ഐ സി.രാംകുമാർ, ഗ്രേഡ് എസ്.ഐ എം. സൗജൽ, എസ്‌സിപിഒ മാരായ ടി.എച്ച് ഉനൈസ്, യു.കെ ബാലൻ, ഷാലു ഫ്രാൻസിസ്, സിപിഒ മാരായ വി.റഫീഖ്, ഷിബു ജോസ്, രാജൻ ദാസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
Leave a Reply