മികച്ച സസ്യ ജാലം കര്‍ഷക അവാര്‍ഡ്-കെ. ജയശ്രീക്ക്
കല്‍പ്പറ്റ;- കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പ്രഖ്യാപിച്ച ഈ വര്‍ഷത്തെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‌കാരത്തിന് കണിയാമ്പറ്റ പനങ്കണ്ടിയിലെ കെ ജയശ്രീ ക്ക് ലഭിച്ചു. ഏറ്റവും മികച്ച സസ്യ ജാലം കര്‍ഷക വിഭാഗത്തിലാണ് അവാര്‍ഡ്. കഴിഞ്ഞ ഏഴ് വര്‍ഷമായി 600 ല്‍ പരം സസ്യജാലങ്ങള്‍ കൃഷി ചെയ്യുകയും, സംരക്ഷിക്കുകയും ചെയ്തുവരുന്നു. തേനീച്ച വളര്‍ത്തല്‍, നാടന്‍ പശുക്കള്‍ , അലങ്കാര മത്സ്യങ്ങള്‍,കോഴികള്‍ തുടങ്ങി അനുബന്ധ കൃഷികളും ചെയ്തു വരുന്നു. പഞ്ചായത്ത് തലത്തില്‍ ഏറ്റവും മികച്ച ജൈവ കര്‍ഷക അവാര്‍ഡ്, സാമൂഹ്യ സേവനരംഗത്ത് മികച്ച പ്രവര്‍ത്തനത്തിന് ജില്ലാ സംസ്ഥാന കേന്ദ്രസര്‍ക്കാരുകളുടെ അവാര്‍ഡുകള്‍ ,തേന്‍ മെഴുക് ,കാര്‍ഷികവിളകള്‍ തുടങ്ങിയ നാടന്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ വിപണന മേഖലയില്‍ ഒരു സംരംഭവും നടത്തിവരുന്നു. 60ല്‍ പരം നാടന്‍ ഉത്പന്നങ്ങള്‍ വരദ എന്ന ബ്രാന്‍ഡിലാണ് വിപണനം നടത്തുന്നത്. കൂടാതെ സെന്റര്‍ ഫോര്‍ യൂത്ത് ഡെവലപ്‌മെന്റ് എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ എന്നിവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരുന്നു.
Leave a Reply