മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
മാനന്തവാടി : പോലീസ് തലപ്പത്തെ ക്രിമിനലുകള്‍ക്കും അവരെ നിയന്ത്രിക്കാനറിയാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ജനരോഷം പ്രകടമാക്കി കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്കും പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് മാനന്തവാടി പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ആര്‍ എസ്സ് എസ്സിനു വേണ്ടി വിടുപണി ചെയ്യുന്ന പോലീസ് മേധാവികള്‍ക്ക് പിണറായി വിജയന്‍ സര്‍വ്വ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയാണെന്നും പരാതി പറയാന്‍ ചെന്ന സ്ത്രീകളെ സ്റ്റേഷനിലിട്ടു വരെ ബലാത്സംഘം ചെയ്യുന്ന പോലീസുകാരെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുകയാണെന്നും വകുപ്പ് വത്സന്‍ തില്ലങ്കേരിയില്‍ നിന്ന് കഴിവുളള ആരെങ്കിലും ഏറ്റെടുത്ത് കേരളത്തെ രക്ഷിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ആവശ്യപ്പെട്ടു. വൈ.പ്രസിഡന്റ് കബീര്‍ മാനന്തവാടി ആധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി ശിഹാബ് മലബാർ. മുസ്തഫ തയ്യുളളതില്‍, ജലീല്‍ പടയന്‍ .ഷബീർസൂഫി ‘ ഇസ്മായിൽ .കാസിം. സമദ് ‘ഷബീർവാളാട് എന്നിവര്‍ സംസാരിച്ചു
Leave a Reply