വോയിസ് ഓഫ് ആദം ഇന്റർനാഷണൽ മ്യൂസിക് പ്രൊഡക്ഷൻ ന്റെ ഇംഗ്ലീഷ് സെക്ഷൻ പ്രകാശനം ചെയ്തു
കൽപ്പറ്റ:-വോയിസ് ഓഫ് ആദം ഇന്റർനാഷണൽ മ്യൂസിക് പ്രൊഡക്ഷൻ ന്റെ ഇംഗ്ലീഷ് സെക്ഷൻ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രകാശനം ചെയ്തു. ക്രിസ്തീയ ഭക്തിഗാന രംഗത്ത് പുത്തൻ ആശയം കൊണ്ടുവരുന്ന വോയിസ് ഓഫ് ആദത്തിനു എല്ലാവിധ ആശംസകളും പിതാവ് നേർന്നു. സംഗീതത്തിലൂടെ ഈശോയേ യുവജനങ്ങൾക്കും, മുതിർന്നവർക്കും കൂടുതൽ പരിചയപെടുത്താൻ വേണ്ടിയുള്ള ശുശ്രൂഷയാണ് വോയിസ് ഓഫ് ആദം എന്നും, സംഗീതത്തിലൂടെയുള്ള ഈ ശുശ്രൂഷ യുവജനങ്ങളെ ചേർത്തുപിടിക്കാൻ, സഭയെ ബലപ്പെടുത്താൻ കാരണമാകട്ടെ എന്നും പ്രാർത്ഥിക്കുകയും ചെയ്തു.വോയിസ് ഓഫ് ആദം മാനേജിങ് ഡയറക്ടർ അജിത് ബേബി യും,വോയിസ് ഓഫ് ആദം ഇംഗ്ലീഷ് സെക്ഷൻ കോഡിനേറ്റർ ഷിനോജ് ജോർജ് മുട്ടപ്പള്ളി എന്നിവരും സംസാരിച്ചു.
വോയിസ് ഓഫ് ആദം ഇന്റർനാഷണൽ മ്യൂസിക് പ്രൊഡക്ഷൻ ന്റെ ഇംഗ്ലീഷ് സെക്ഷൻ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രകാശനം ചെയ്തു.
Leave a Reply