ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചെന്നലോട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, തരിയോട് ഗ്രാമപഞ്ചായത്ത്, ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറി തരിയോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ, ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് പാരിഷ് ഹാളിൽ വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സ്മിത കെ ബോധവൽക്കരണ ക്ലാസ് എടുത്തു. 72 വയസ്സിലും പൂർണ്ണ ആരോഗ്യത്തോടെ മാസ്റ്റേഴ്സ് നാഷണൽ ഇൻറർനാഷണൽ മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ചെന്നലോട് സ്വദേശി എൻ മാത്യുവിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. ജി എച് ഡി മെഡിക്കൽ ഓഫീസർ ഡോ ബി ശ്രീനാഥ് പദ്ധതി വിശദീകരണം നടത്തി.
പ്രമേഹ പരിശോധന, ബി എം ഐ, ബി പി എന്നിവ പരിശോധിക്കുകയും, വാർദ്ധക്യ കാല രോഗങ്ങൾക്ക് സ്ക്രീനിംഗ്, ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ക്ലാസ്, ആഹാര ക്രമങ്ങൾ എന്നിവക്ക് വ്യക്തിഗതമായ നിർദ്ദേശങ്ങൾ, യോഗ ക്ലാസ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീൻ, ബീന റോബിൻസൺ, യോഗ ഇൻസ്ട്രക്ടർ ഡാലി ലൗലിൻ, സ്വപ്ന മാത്യു, ആശാവർക്കർമാർ ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. ഫാർമസിസ്റ് കെ രാധാകൃഷ്ണൻ നന്ദി പറഞ്ഞു..
Leave a Reply