മിനിമം പെൻഷൻ ഒമ്പത്തിനായിരം രൂപയാക്കുക. പ്രൊവിഡന്റ് ഫണ്ട് പെന്ഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം കൽപ്പറ്റയിൽ നടന്നു
കൽപ്പറ്റ:-മിനിമം പെൻഷൻ ഒമ്പതിനായിരം രൂപയ്ക്കുക, ക്ഷാമബത്ത ഏർപ്പെടുത്തുക, സൗജന്യ ചികിത്സാസൗകര്യം നൽകുക,തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രേമയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.സമ്മേളനം പെൻഷൻക്കാരുടെ അഖിലേധ്യ കോഡിനേഷൻ കമ്മിറ്റി യുടെ പ്രസിഡണ്ട് എം ധർമജൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാന പ്രസിഡന്റ് ടി പി ഉണ്ണിക്കുട്ടി, സംസ്ഥാന ട്രഷറർ സി പ്രഭാകരൻ എന്നിവർ സംസാരിച്ചു. സി എം ശിവരാമൻ അദ്ധ്യാക്ഷം വഹിച്ചു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി എം ശിവരാമൻ (പ്രസിഡന്റ്) പി അപ്പൻ നമ്പ്യാർ ( ജനറൽ സെക്രട്ടറി ) സി എച്.മമ്മി (ട്രഷറർ) എം ബാലകൃഷ്ണൻ സ്വാഗതവും, എ സോമൻ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്-01
പ്രൊവിഡന്റ് ഫണ്ട് പെന്ഷനേഴ്സ് അസോസിയേഷൻ നടത്തിയ വയനാട് ജില്ലാ സമ്മേളനം പെൻഷൻക്കാരുടെ അഖിലേധ്യ കോഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട് എം ധർമജൻ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ അടിക്കുറിപ്പ്-02
പ്രൊവിഡന്റ് ഫണ്ട് പെന്ഷനേഴ്സ് അസോസിയേഷൻ പുതിയ ഭാരവാഹിക ളായി തിരഞ്ഞെടുത്ത സി എം ശിവരാമൻ (പ്രസിഡന്റ്) പി അപ്പൻ നമ്പ്യാർ ( ജനറൽ സെക്രട്ടറി )
Leave a Reply