അക്ഷരദീപം പബ്ലിക്കേഷൻസിന്റെ അക്ഷരപ്പൂക്കളം ഒരുക്കി ഒരു ഓണക്കാലം എന്ന സമാഹാരം പ്രകാശനം നടത്തി
കൽപ്പറ്റ:അക്ഷരദീപം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വയനാട്ടിലെ 53 എഴുത്തുകാരുടെ രചനകളടങ്ങിയ അക്ഷരപ്പൂക്കളമൊരുക്കി ഒരോണക്കാലം എന്ന സമാഹാരം 8 -9 2024ന്ന് ഹാക്സൺസ് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം നടത്തി.
അക്ഷരദീപം വൈസ് പ്രസിഡണ്ട് ജോയ് ഐക്കരക്കുടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അക്ഷരദീപം സംസ്ഥാന പ്രസിഡണ്ട് ആശാ രാജീവ് ഉത്ഘാടനം നിർവ്വഹിച്ചു. അക്ഷരദീപത്തിലെ മുതിർന്ന എഴുത്തുകാരി ഇന്ദിരാഗംഗാധരൻ കൊച്ചു കവയിത്രി അയിഷാ സിയാദയ്ക്കു നൽകിക്കൊണ്ടായിരുന്നു പ്രകാശനം.
അക്ഷരദീപത്തിലെ മുതിർന്ന എഴുത്തുകാരി ഇന്ദിരാഗംഗാധരൻ കൊച്ചു കവയിത്രി അയിഷാ സിയാദയ്ക്കു നൽകിക്കൊണ്ടായിരുന്നു പ്രകാശനം.
സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് വിനിത രാമചന്ദ്രൻ, വയനാട് ജില്ലാ പ്രസിഡണ്ട് മുസ്തഫ ടി.കെ., സെക്രട്ടറി സിന്ധുവയനാട് എന്നിവർ സംസാരിച്ചു. എഡിറ്റർമാരായ മുസ്തഫ TK , സിന്ധുവയനാട്, ലേഖ PT, സുമി മീനങ്ങാടി ഇന്ദിരാഗംഗാധരൻ എന്നിവർക്കുള്ള ആദരവുകൾ കൈമാറി.
Leave a Reply