വടക്കനാട് പരുക്കേറ്റ കടവയെകണ്ടന്ന് നാട്ടുകാർ
വടക്കനാട്: വടക്കനാട് പ്രദേശത്ത് ജനവാസ മേഖലയിൽ കുറച്ചു ദിവസമായി പരുക്കുകളോടെ കടുവയെ കാണുന്നതായി നാട്ടുകാർ അറിയിച്ചു. പരുക്കുള്ളതിനാൽ കാട്ടിൽ ഇര തേടാൻ കഴിയാതെ കടുവ നാട്ടിലേക്ക് ഇറങ്ങിയതായാണ് സൂചന. കഴിഞ്ഞ ദിവസം വടക്കനാട് അമ്പതേക്കർ ഊരിനു സമീപത്തു നിന്നു കടുവ ഒരു പശുവിനെ പിടികൂടിയിരുന്നു. ക്യാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു.തുടർന്നു നടത്തിയ പരിശോധനയിൽ വനം വകുപ്പിന്റെ പട്ടികയിൽ ഉള്ള ഡബ്ലിയു ഡബ്ലിയു എൽ 106 എന്ന കടുവയാണ് ഇതെന്ന് സ്ഥിരീകരിച്ചു. കൂട് സ്ഥാപിച്ച് പിടികൂടി ചികിത്സ നൽകാണ് വനം വകുപ്പിന്റെ നീക്കം. കൂട് സ്ഥാപിക്കാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. വന്യജീവി ശല്യം കാരണം ബുദ്ധിമുട്ടുന്ന പ്രദേശത്ത് കടുവ കൂടി ഇറങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്.
Leave a Reply