October 12, 2024

ദുരന്ത മേഖലയിലെ കർഷക്ക് സർക്കാർ നൽകിയെന്ന് പറയുന്ന തുക കർഷകർക്ക് ലഭ്യമാക്കണം: സ്വതന്ത്ര കർഷക സംഘം

0
Ei9wrxa85887

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധതയാ എടുത്ത ഹരജിയിൽ കൃഷി മേഖലയിൽ നൽകിയെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച തുക എത്രയും വേഗം കൃഷിക്കാർക്ക് ലഭിക്കാൻ നടപടിയുണ്ടാവണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് റവന്യൂ മന്ത്രിക്കും മറ്റും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലിന് വിധേയരായ കർഷകർ ആനുകൂല്യങ്ങൾക്ക് കാത്തിരിക്കുമ്പോഴാണ് കൈകളിലെത്താത്ത തുക സർക്കാർ കണക്കിൽ ചിലവാക്കിയതായി പുറത്തുവന്നത്. കൃഷിഭൂമി ചെളി മാറ്റിയതിന് 64.60 ലക്ഷം രൂപ, കൃഷിഭൂമി നഷ്ടമായവർക്ക് 47 രൂപ, ഏലം, കാപ്പി കർഷകർക്ക് 80.77 ലക്ഷം രൂപ, മറ്റു വിളകൾ നശിച്ചവർക്ക് 6.30 ലക്ഷം രൂപ, പശുക്കൾ, ആടുകൾ കോഴികൾ എന്നിവ നശിച്ചവർക്ക് 91.85 ലക്ഷം രൂപ തുടങ്ങിയ ചെലവു കളാണ് സർക്കാർ ഹൈക്കോടതിയിൽ കാർഷിക മേഖലക്ക് ചെലവാക്കിയതായി ബോധിപ്പിച്ചത്. സർക്കാർ കർഷകർക്ക് നൽകിയെന്ന് അവകാശപ്പെടുന്ന തുക കർഷകരുടെ എക്കൗണ്ടിൽ എത്തിക്കാൻ വൈകരുതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *