വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ത്രിദിന ഓണം ക്യാമ്പിന് തുടക്കമായി
വെള്ളമുണ്ട: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന ഓണം ക്യാമ്പിന് തുടക്കമായി. കായിക പരിശീലനം, ഫീൽഡ് ട്രിപ്പ്, യോഗ പരിശീലനം, വിവിധ സാംസ്കാരിക പരിപാടികൾ, തുടങ്ങിയവ മൂന്നുദിവസത്തെ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി കെ അമീൻ അധ്യക്ഷത വഹിച്ചു .
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാവിലെ 9 മണിക്ക് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സന്തോഷ് കുമാർ പതാക ഉയർത്തി. എം പി ടി എ പ്രസിഡന്റും വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പറുമായ സൽമത്ത് ഇ കെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക ഷീജ നാപ്പള്ളി ചടങ്ങിന് സ്വാഗതം ആശംസിച്ചു.
പ്രിൻസിപ്പൽ പിസി തോമസ്, സി പി ഒ ശ്രീവിദ്യ കെ, ഡ്രിൽ ഇൻസ്ട്രക്ടർ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി ഐ പി ആലീസ്,നാസർ മാസ്റ്റർ, അബ്ദുൽസലാം, എൻ ജെ ഷൈജ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി പി ഒ അബ്ദുൽസലാം മാസ്റ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
Leave a Reply