ഗുണ്ടല്‍പേട്ട് അപകടം: ധനേഷിന്റെയും കുടുംബത്തിന്റെയും നിര്യാണത്തില്‍ രാഹുല്‍ഗാന്ധി അനുശോചിച്ചു
കല്‍പ്പറ്റ: ഗുണ്ടല്‍പേട്ടില്‍ ടോറസ് ലോറി ബൈക്കില്‍ ഇടിച്ചുകയറി മരിച്ച ബത്തേരി അമ്പലവയല്‍ ഗോവിന്ദമൂല സ്വദേശി ധനേഷ് മോഹന്‍, ഭാര്യ പൂതാടി തോണിക്കുഴിയില്‍ അഞ്ജു, മകന്‍ ഇഷാന്‍ കൃഷ്ണ എന്നിവരുടെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി ധനേഷിന്റെ പിതാവ് പി കെ മോഹനന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അനുശോചന സന്ദേശമയച്ചു. മൂവരുടെയും ആകസ്മിക നിര്യാണത്തില്‍ അതിയായ ദുഖമുണ്ട്.
ഇത്തരമൊരു ദുരന്തത്തില്‍ നിങ്ങളുടെ വേദന വളരെ ആഴത്തിലുള്ളതാണ്. മൂവരും ഒരുപാട് പേരുടെ ജീവിതത്തെ സ്പര്‍ശിച്ചു. അവരുടെ സ്‌നേഹവും പ്രകാശവും നമ്മുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കും. വളരെ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ കുടുംബത്തോടൊപ്പമുണ്ടെന്നും, പ്രാര്‍ത്ഥനകളും ചിന്തകളും കൂടെയുണ്ടാകുമെന്നും രാഹുല്‍ സന്ദേശത്തില്‍ കുറിച്ചു.
Leave a Reply