കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ചു
കൽപ്പറ്റ: മലയാള സിനിമയിലെ സൗമ്യ സാന്നിദ്ധ്യം കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. മനുഷ്യ ഹൃദയങ്ങളിൽ സൗമ്യതയുടെ അമ്മ മനസ്സ് സന്നിവേശിപ്പിച്ച് കൊണ്ട് പോസിറ്റീവ് എനർജി പ്രദാനം ചെയ്ത കഥാപാത്രങ്ങൾ ഇന്നും ജീവിക്കുന്ന അനുഭവങ്ങളാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡൻറ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സി കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ, ബിനുമാങ്കൂട്ടത്തിൽ, ഒ.ജെ മാത്യു, വിനോദ് തോട്ടത്തിൽ, ഡോ. സീനതോമസ്, സന്ധ്യ ലിഷു, രാജേന്ദ്രൻ കെ.കെ, എം.വി രാജൻ അബ്രഹാം കെ മാത്യു ഉമ്മർപൂപ്പറ്റ, മധു എ ടച്ചന, കെ സി കെ തങ്ങൾ എന്നിവർ സംസാരിച്ചു.
Leave a Reply