എം.ജെ.എസ്.എസ്.എ ഭദ്രാസന കലോൽസവം. മീനങ്ങാടി മേഖലക്ക് കിരീടം
മീനങ്ങാടി: യാക്കോബായ സണ്ടേസ്കൂൾ അസോസിയേഷൻ ഭദ്രാസന കലോൽസവത്തിൽ മീനങ്ങാടി മേഖല ഓവറോൾ കിരീടം നേടി. ബത്തേരി നീലഗിരി മേഖലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബി.എഡ് കോളജ് ക്യാമ്പസിൽ നടന്ന കലോൽസവ സമാപന സമ്മേളനത്തിൽവിജയികൾക്ക് ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ സ്തേഫാനോസ് സമ്മാനങ്ങൾ നൽകി. കലോൽസവ ഉദ്ഘാടനം കേന്ദ്ര സെക്രട്ടറി ടി.വി സജീഷ് നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫാ.പി.സി പൗലോസ് അധ്യക്ഷത വഹിച്ചു.
ഡയറക്ടർ അനിൽ ജേക്കബ് സ്വാഗതവും, സെക്രട്ടറി ജോൺ ബേബി നന്ദിയും പറഞ്ഞു. ഫാ.ഡോ. മത്തായി അതിരംപുഴയിൽ ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി ,ബേബി വേളാംകോട്ട്, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ജോർജ് നെടും തള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഭദ്രാസന ദാരവാഹികളായ എബിൻ പി ഏലിയാസ്, ടി.ജി ഷാജു, എൻ.പി തങ്കച്ചൻ ,ഷാജി മാത്യു, കെ.കെ യാക്കോബ്, സി.കെ ജോർജ്, പി.കെ ഏലിയാസ്, പി.എഫ് തങ്കച്ചൻ, പി.എം രാജു ,മേഖല ഭാരവാഹികളായ ബേസിൽ ജോസ്, നിഖിൽ പീറ്റർ, എൽദോ ജോസ്, പി.കെ എൽദോ, കെ.ജെ ബിജു, ടി.ജെ ബാബു, സി ജോ പീറ്റർ, കെ.എ റെജി , റെജി ജേക്കബ്,സജി ജേക്കബ് , കെ.എം ഷിനോജ്, ജിനു സ്ക്കറിയ,നേതൃത്വം നൽകി.
കലോൽസവത്തോടനുബന്ധിച്ച് ഇടവക മെത്രാപ്പോലിത്ത രചിച്ച പുസ്തക പ്രദർശനം, നേത്ര പരിശോധന ക്യാമ്പ് , ജ്യോതിർഗമയ പദ്ധതി പ്രദർശന സ്റ്റാൾ, വൈവിധ്യമാർന്ന മറ്റ് ചോദ്യോത്തര പരിപാടികളും നടത്തി.
Leave a Reply