മനുഷ്യരാശിയുടെ നിലനിൽപിന് പശ്ചിമഘട്ടം അനിവാര്യം : സി. ആർ നിലകണ്ഠൻ
പുൽപ്പള്ളി : കേരളത്തിന്റെ പരിസ്ഥിതിക സന്തുലിതാവസ്ഥക്ക് അനിവാര്യമായ പശ്ചിമഘട്ട മലനിരകളിൽ പതിറ്റാണ്ടുകളായി മനുഷ്യർ നടത്തിയ ആശാസ്ത്രിയ മായ ഇടപെടലുകളാണ് കേരളത്തിലെ പരിസ്ഥിതി ദുരന്തങ്ങളുടെ കാരണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. സി ആർ നിലകണ്ഠൻ പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ നടന്ന സെമിനാറിൽ അഭിപ്രായപ്പെട്ടു.
പശ്ചിമഘട്ട സംരക്ഷണത്തിന് കർഷകരെയും സാധരണ ജനങ്ങളെയും വിശ്വാസത്തിൽ എടുത്തുകൊണ്ടു നടത്തുന്ന സംരക്ഷണ പ്രവർത്തനങ്ങൾ മാത്രമേ വിജയിക്കുകയുള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി. മുണ്ടക്കൈ ചുരൽമല പോലൊരു ദുരന്തം ഇനി ആവർത്തിക്കാതിരിക്കൻ പഞ്ചായത്ത് തലത്തിൽപശ്ചിമഘട്ടത്തിന്റെ സമഗ്ര രൂപരേഖ തയ്യാറാക്കി ഉടനെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് തുടർന്നു നടന്ന പരിസ്ഥിതി സെമിനാർ അവശപ്പെട്ടു.
ചരിത്ര വിഭാഗം മേധവി ഡോ. ജോഷി മാത്യു രചിച്ച പശ്ചിമഘട്ടത്തിലെ പരിസ്ഥിതിക മാറ്റങ്ങൾ എന്ന പുസ്തകം ചടങ്ങിൽ സി ആർ നിലകണ്ഠൻ, വയനാട് പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ ക്ക് നൽകി പ്രകാശനം ചെയ്തു. സെമിനാർനോട് അനുബന്ധിച്ചു വയനാട്ടിലെ ജൈവവ്യവിധ്യം എന്ന വിഷയത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.
ഡോ. ശുമൈസ് യൂ., റെൻസിൻ റോസ് തമ്പി, എൻ. ബാദുഷ, സി. കെ. വിഷ്ണുദാസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊ. ഷെൽജി മാത്യു, ഡോ. ജോഷി മാത്യു, എൻ. ബാദുഷ, ഡോ. ഒലിവർ നൂൺ, ഡോ. അനൂപ് തങ്കച്ചൻ, എം. ഗംഗധരൻ, സനൂപ് കുമാർ പി. വി., വിജിഷ എം. സി., ഡോ. റാണി എസ്. പിള്ള, നീത ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Leave a Reply