October 6, 2024

ആശ്രയ അനാഥർ ഇല്ലാത്ത ഭാരതം; വയനാട് ജില്ലാ കൺവൻഷൻ രൂപം നൽകി

0
Img 20240926 111327

കൽപ്പറ്റ: ആശ്രയ അനാഥർ ഇല്ലാത്ത ഭാരതം വയനാട് ജില്ലാ കൺവൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന കൺവൻഷനിൽ ആശ്രയ പ്രസ്ഥാനം വയനാട് ജില്ലയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പുനരധിവാസ കേന്ദ്രം ജില്ലയെ സംബന്ധിച്ചിടത്തോളം വളരെ അത്യാവശ്യമാണെന്നും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും സംഘടനാപരമായും വ്യക്തിപരമായും സഹായസഹകരണങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അശ്രയ അനാഥർ ഇല്ലാത്ത ഭാരതം സംസ്ഥാന ജനറൽ സെക്രട്ടറി കലേപുരം ജോസ് അധ്യക്ഷത വഹിച്ചു.

 

 

വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. ആശ്രയ പ്രസ്ഥാനത്തിന്റെ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് മുരളി മാസ്റ്റർ വിശദീകരണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ജോസ് പാറക്കൽ, ജോൺ കുരുകേശു , അസൈനാർ ഊരകം, കെ എൻ എ അമീർ, രാജീവൻ ചരിത്രം, ദിവാകരൻ കെ, മാർഗരറ്റ് തോമസ്, മുജീബ് റഹ്മാൻ, ജമീല മാങ്കാവ്, അഷറഫ് മാനരിക്കൽ, അലി മനോല, ഭരതൻ കാസർകോട്, ആശിഷ് കെ ജോർജ്, ടി എം റാഫി, മൈമൂന എൻ ടി, തുളസി റെജിൻ, ലൈജി വിജയന്‍, അന്നമ്മ തോമസ് , ആർ വി റഷീദ്, ലൈല കെ എ തുടങ്ങിയവർ സംസാരിച്ചു, ഇ സത്യൻ മാസ്റ്റർ സ്വാഗതവും ജമീല വേങ്ങര നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *