October 12, 2024

ക്വിസ് മത്സരം നടത്തി

0
Img 20240927 180910

കണിയാമ്പറ്റ: മാലിന്യമുക്തം നവകേരളം – സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കണിയാമ്പറ്റ പഞ്ചായത്തിന് കീഴിലെ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ലെസ്ലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.സുമ , കെ. ജനാര്‍ദ്ദനന്‍, കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ സെന്റ് തോമസ് നടവയല്‍ , ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജി.എം.ആര്‍.എസ് കണിയാമ്പറ്റ ജില്ലാ തല മത്സരങ്ങള്‍ക്ക് യോഗ്യത നേടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *