October 13, 2024

മെഗാ റാലി നടത്തി

0
Img 20241001 105446

കൽപ്പറ്റ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദ്ദേശപ്രകാരം നടക്കുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായും, മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെറെ ഭാഗമായും നടക്കുന്ന വിവിധങ്ങളായ മാലിന്യമുക്ത പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി കൽപ്പറ്റ നഗരസഭയുടെ ആഭിമുഖ്യത്തിൽ മെഗാ റാലി സംഘടിപ്പിച്ചു.റാലിക്ക് കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ. ഐസക്ക് ടി.ജെ നേതൃത്വം നൽകി. നഗരസഭാ വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത്, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.പി. മുസ്ത‌ഫ, നഗരസഭാ സെക്രട്ടറി അലി അഷ്ഹർ തുടങ്ങിയവർ സംസാരിച്ചു.നഗരസഭയുടെ സ്റ്റാന്റിംഗ്
സംസാരിച്ചു.നഗരസഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കേയം തൊടി മുജീബ്, ആയിഷ പള്ളിയാൽ, രാജാറാണി, സി.കെ. ശിവരാമൻ നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ റാലിയിൽ സംബന്ധിച്ചു.

ജില്ലാ ശുചിത്വ മിഷൻ, കെ എസ് .ഡബ്ല്യു.എം.പി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ, നഗരസഭയിലെ ഉദ്യോഗസ്ഥർ, കണ്ടിജന്റ് തൊഴിലാളികൾ, ഹരിതകർമ സേനാപ്രവർത്തകർ, തൊഴിലുറപ്പ് പണിക്കാർ,കൽപ്പറ്റ ഫാത്തിമാ മാതാ മിഷൻ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ, കൽപ്പറ്റ കെ.എം.എം. ഗവൺമെന്റ് ഐ ടി ഐ യിലെ വിദ്യാർത്ഥികൾ,കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹൈസ്കൂളിലേയും കൽപ്പറ്റ എൻ എസ് എസ് ഹൈസ്കൂളിലെയും വിദ്യാർത്ഥികൾ തുടങ്ങിയവരും റാലിയിൽ അണി ചേർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *