October 13, 2024

വയോജനങ്ങൾ അനുഭവസമ്പത്തിൻ്റെ കാതൽ

0
Img 20241001 Wa00472

 

 

സുൽത്താൻബത്തേരി അസംപ്ഷൻ എയുപി സ്കൂളിൽ വയോജന ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രത്യേക ക്ലാസ്തല അസംബ്ലി കൂടി വയോജന ദിന സന്ദേശം നൽകി.വിദ്യാർത്ഥികൾ തങ്ങളുടെ മുത്തശ്ശന്മാർക്കും മുത്തശ്ശിമാർക്കും പൂക്കളും സ്നേഹോപഹാരങ്ങളും നൽകി. അതോടൊപ്പം ‘സെൽഫി വിത്ത് ഗ്രാൻഡ് പാരന്റ്സ്’ മത്സരവും നടത്തുകയുണ്ടായി. കൂടാതെ തങ്ങളുടെ മുത്തശ്ശൻ /മുത്തശ്ശിയിൽ നിന്നും അവരുടെ പഴയകാല കഥകളും അനുഭവങ്ങളും വ്യത്യസ്തമായ പഴഞ്ചൊല്ലുകളും കുട്ടികൾ ശേഖരിക്കുകയും ക്ലാസുകളിൽ അവതരിപ്പിക്കുകയും ചെയ്തു.വിദ്യാർഥി പ്രതിനിധികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വൃദ്ധസദനം സന്ദർശിക്കുകയും വൃദ്ധമാതാപിതാക്കൾക്ക് സമ്മാനങ്ങൾ കൈമാറുകയും അവരെ ആദരിക്കുകയും ചെയ്തു പി ടി എ പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് ,അനു വി ജോയി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *