November 2, 2024

പ്രിയങ്ക ഗാന്ധി വയനാട് ഇതേവരെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷം നേടും; കെ സുധാകരന്‍ എം പി

0
Img 20241024 185045

കല്‍പ്പറ്റ : വയനാട് ഇന്നേവരെ കാണാത്ത തരത്തിലുള്ള വമ്പിച്ച ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി ഉജ്ജ്വലവിജയം നേടുമെന്ന് കെ സുധാകരന്‍ എം പി . പ്രിയങ്ക ഗാന്ധിയുടെ യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടന്‍ ജനത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വയനാടിനോടുള്ള അവഗണനയില്‍ മനം മടുത്തു നില്‍ക്കുകയാണ്. ഇരുസര്‍ക്കാറുകള്‍ക്കും നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നു. ആരെ കൂട്ടുപിടിച്ചും യുഡിഎഫിനെ തോല്‍പ്പിക്കണമെന്നാണ് ബിജെപിയും സിപിഎമ്മും ആഗ്രഹിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അത്തരം അവിശുദ്ധ കൂട്ടുകെട്ടിനോടുള്ള അമര്‍ഷം പ്രതിഫലിക്കും എന്നും കെ സുധാകരന്‍ എം പി പറഞ്ഞു.യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ ടി ഹംസ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി,അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎല്‍എ,എന്‍ ഡി അപ്പച്ചന്‍,ജോസഫ് വാഴക്കന്‍, ജോണ്‍സണ്‍ എബ്രഹാം,യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി പി ആലി,പി ടി ഗോപാലക്കുറുപ്പ്,റസാഖ് കല്‍പ്പറ്റ,പ്രസന്ന കുമാര്‍,അഡ്വക്കറ്റ് ടി ജെ ഐസക്, സലീം മേമന,സി മൊയ്ദീന്‍കുട്ടി, എം പി നവാസ്, ഒ വി അപ്പച്ചന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *