സ്ത്രീ തൊഴിലാളികളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിമൂഖത കാണിക്കുന്നു ആർ ചന്ദ്രശേഖരൻ
കൽപ്പറ്റ :ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ജോലി ചെയ്തു വരുന്ന മേഖലകളിൽ ചൂഷണത്തിനിര യാവുമ്പോഴും സംരക്ഷണം നൽകുന്നതിനും അവകാശങ്ങൾ അനുവദിക്കുന്നതിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിമുഖത കാണിക്കുകയാണെന്നു ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വുമൺ വർക്കേഴ്സ് കൗൺസിൽ സംസ്ഥാന ക്യാമ്പ് എക്സിക്യൂട്ടീവ് കല്പറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു .തൊഴിലാളി വർഗ്ഗ പാർട്ടി എന്ന വകാശപ്പെടുന്ന സിപിഎം ഭരിക്കുന്ന സംസ്ഥാനത്തു തൊഴിലും വേത നവും ഇല്ലാത്ത സാഹചര്യമാണ് ഉള്ളത് .വ്യവസായ മേഖല തകർക്കുന്നതിനും തൊഴിൽ മേഖലയിൽ ആരാജകത്വത്തിനും ധനമന്ത്രിയുടെ മൗനാനുവാദം സംശയിക്കുന്നതയും അദ്ദേഹം കൂട്ടി ചേർത്തു.വുമൺ വർക്കേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എസ് എൻ നുസൃറ ആദ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി( ഐ എൻടിയു സി ) ജില്ലാ പ്രസിഡന്റ് പി പി അലി, ഐ എൻ ടി യു സി( ഐഎൻടിയുസി ) സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി, സതി കുമാരി, സുജാത, മീരാ ആർ നായർ, രാധ രാമസ്വാമി,തുടങ്ങിയവർ സംസാരിച്ചു.
Leave a Reply